യു.എസും ഇസ്രായേലും ചേർന്ന് ഇറാനിൽ നടത്തിയ വ്യോമാക്രമണവും, ആ രാജ്യത്തിന്റെ പരമോന്നത നേതാവ് അയത്തുല്ല അലി ഖമനിയെ വധിച്ചതും ഗൾഫ് മേഖലയിലുണ്ടാക്കിയ സംഘർഷാത്മക സ്ഥിതി കേരളത്തിലെ ദശലക്ഷക്കണക്കിന് കുടുംബങ്ങളുടെ ഉറക്കം കെടുത്തുകയാണ്. ഇസ്രായേലിന്റെ ആക്രമണത്തിന് പിന്നാലെ യു.എ.ഇ, ബഹ്റൈൻ, സൗദി അറേബ്യ, ഒമാൻ, കുവൈത്ത്, ഇറാഖ്, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ യു.എസ് സേനാ താവളങ്ങളിലേക്കുണ്ടായ പ്രത്യാക്രമണം ആശങ്കയോടെയേ ഇന്ത്യക്ക് നോക്കിക്കാണാനാവൂ.
പശ്ചിമേഷ്യൻ രാജ്യങ്ങളിലായി ഒരു കോടിയോളം ഇന്ത്യാക്കാർ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്നുണ്ട്. ......
കൊല്ലം ആശ്രാമത്തെ ഇ.എസ്.ഐ ആശുപത്രി മെഡിക്കൽ കോളേജ് ആയി ഉയർത്താനുള്ള സുവർണ്ണാവസരം സംസ്ഥാന സർക്കാർ ബോധപൂർവ്വം അട്ടിമറിച്ചത് അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ്. കേന്ദ്ര സർക്കാരിന് കീഴിലുള്ള ഇ.എസ്.ഐ കോർപ്പറേഷൻ 10 സംസ്ഥാനങ്ങളിലായി 10 മെഡിക്കൽ കോളേജുകൾ അനുവദിക്കാൻ തീരുമാനിച്ചത് മുതൽ അതിലൊരു മെഡിക്കൽ കോളേജ് തന്റെ നിയോജകമണ്ഡലമായ കൊല്ലത്ത് കൊണ്ടുവരുവാൻ കഠിനപ്രയത്നമാണ് എൻ.കെ പ്രേമചന്ദ്രൻ എം.പി നടത്തിയത്. ......
ഷിംജിത മുസ്തഫ എന്ന യുവതിയുടെ വീഡിയോ പോസ്റ്റിന് പിന്നാലെ കോഴിക്കോട് യു.ദീപക് എന്ന 42 കാരൻ ആത്മഹത്യ ചെയ്ത സമൂഹം അടുത്തകാലത്ത് കേരളത്തിന്റെ പൊതുമനസ്സാക്ഷിയെ ഉലച്ച സംഭവമായിരുന്നു. ദീപക് പയ്യന്നൂരിൽ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ് സ്റ്റാൻഡിലേക്ക് സ്വകാര്യ ബസിൽ യാത്ര ചെയ്യുമ്പോൾ ദുരുദ്ദേശത്തോടെ തന്റെ ശരീരത്തിൽ സ്പർശിച്ചു എന്നാരോപിച്ചാണ് ഷിംജിത താൻ ബസിൽ വെച്ച് ചിത്രീകരിച്ച വീഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്.
വൃദ്ധരായ മാതാപിതാക്കൾക്ക് അവരുടെ ഏകമകൻ നഷ്ടപ്പെട്ടിരിക്കുന്നു. ......
ശബരിമലയുടെ സൽപേര് നിലനിർത്തുന്നത് അതിന്റെ അദ്വിതീയമായ മതസൗഹാർദ്ദം, ഭക്തരുടെ അചഞ്ചലമായ വിശ്വാസം, പൗരാണികവും പാരമ്പര്യവുമായ പ്രാധാന്യം എന്നിവയാണ്. ലോകത്തിലെ ഏറ്റവും വലിയ തീർത്ഥാടനകേന്ദ്രങ്ങളിലൊന്നായ ഇവിടേക്ക് മണ്ഡലകാലത്തും മകരവിളക്കിനുമായി ലക്ഷോപലക്ഷം വിശ്വാസികളാണ് വ്രതാനുഷ്ഠാനങ്ങളുമായി അയ്യപ്പദർശനത്തിനെത്തുന്നത്. ......
എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിൽ, ഹനീഫ് ഖാദരിയുടെയും ചിത്തുമ്മയുടെയും മകനായി
1952 മെയ് 20-നാണ് വി. കെ.......
അമേരിക്കൻ ഇടതുപക്ഷ ചിന്തകനും സാമൂഹിക വിമർശകനും എഴുത്തുകാരനുമായ നോംചോംസ്കി യുടെ പ്രസിദ്ധമായ ഒരു വാചകമുണ്ട്. 'ജനങ്ങളെ ബലഹീനരാക്കാനുള്ള പ്രധാന മാർഗ്ഗങ്ങളിലൊന്നാണ് യഥാർത്ഥ മാറ്റങ്ങളുടെ കാരണക്കാരെ ചരിത്രത്തിൽനിന്ന് പുറത്താക്കുകയും, അവരുടെ പങ്ക് അംഗീകരിക്കാതിരിക്കുകയും ചെയ്യുക എന്നത്. ......
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നത് സ്റ്റേറ്റിന്റെ ഉത്തരവാദിത്തമാണ്. പൊതു ഇടങ്ങളിൽ അലഞ്ഞുനടക്കുന്ന നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് പ്രതിരോധ കുത്തിവെപ്പ് എടുത്ത് ഷെൽറ്ററുകളിൽ പാർപ്പിക്കണം എന്ന സുപ്രീംകോടതി ഉത്തരവ് ഇന്ത്യയിൽ ഏറ്റവും ആദ്യം നടപ്പിലാക്കേണ്ടുന്ന സംസ്ഥാനം കേരളമാണ്. ......
നവംബർ 11 ന് ഡെൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനം ഭീകരർ നടത്തിയ ചാവേർ ആക്രമണമാണെന്ന വാർത്ത രാജ്യം മുഴുവൻ അമ്പരപ്പോടെയാണ് കേട്ടത്. ഇന്ത്യയുടെ പരമാധികാരത്തിന്റെ പ്രതീകമാണ് ചെങ്കോട്ട. ......
മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമല്ലെന്ന കാരണത്താൽ കേരളത്തിലെ മെഡിക്കൽ കോളേജ് ആശുപത്രികളിലും ജനറൽ ആശുപത്രികളിലും ശസ്ത്രക്രിയകൾ മുടങ്ങുന്നതും, അനന്തമായി നീട്ടിവയ്ക്കേണ്ടി വരുന്നതുമായ അനുഭവം, സ്വകാര്യ ആശുപത്രികളിൽ പോയി ഭീമമായ തുക കൊടുത്തു ചികിത്സ നടത്താൻ സാമ്പത്തികശേഷിയില്ലാത്ത നിർധനരായ ആളുകളെ വല്ലാത്ത ഒരു പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണ്. പല ആശുപത്രികളിലും അടിയന്തിരശസ്ത്രക്രിയ ആവശ്യമായവരോട് ഡോക്ടർമാർ തങ്ങളുടെ നിസ്സഹായാവസ്ഥ തുറന്നുപറഞ്ഞുകൊണ്ട് നിങ്ങൾ ഇത്ര രൂപാ മുടക്കി സർജറിക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങിത്തന്നാൽ ശസ്ത്രക്രിയ നടത്തിതരാം എന്നുതന്നെ പറയുന്നുണ്ട്.
എന്നാൽ സർക്കാരാശുപത്രികളിൽ അഭയം തേടുന്നവരെക്കൊണ്ട് താങ്ങാൻ കഴിയുന്ന തുകയല്ല മേജർ ശസ്തക്രിയാ ഉപകരണങ്ങൾക്ക് വേണ്ടി വരുന്നത്. ......
സനാതനധർമ്മത്തെ അവഹേളിച്ചാൽ സഹിക്കില്ലെന്ന ഭീഷണിയുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായിക്കുനേരെ മുതിർന്ന അഭിഭാഷകൻ രാകേഷ് കിഷോർ, കോടതിനടപടികൾ നടക്കുന്നതിനിടെ കയ്യിലിരുന്ന കടലാസ് കെട്ട് വലിച്ചെറിഞ്ഞ്, ഷൂ കൂടി എറിയാൻ ശ്രമിക്കുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥർ ബലമായി നീക്കേണ്ടിവന്ന സംഭവം നമ്മുടെ രാജ്യം എവിടേക്കാണ് വളരുന്നതെന്ന ചോദ്യം ഉയർത്തുന്നു. ......